Saturday, 21 November 2026 About Us · Contact Us

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ: രണ്ട് കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി; നിയമോപദേശത്തിന് കൈമാറി

The Third Rape Case Rahul Arrested In Mankoottam - രാഹുൽ മാങ്കൂട്ടത്തിൽ
മൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിൽ: ശക്തമായ തെളിവുകൾ കൈമാറി പരാതിക്കാരി

പാലക്കാട് മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കരട് കുറ്റപത്രം തയ്യാറാക്കി. രണ്ട് കേസുകളിലെയും അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് പൊലീസ് കരട് കുറ്റപത്രം തയ്യാറാക്കി നിയമോപദേശത്തിനായി കൈമാറിയത്.

​ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. നിയമോപദേശം ലഭിച്ചശേഷം ആവശ്യമായ തിരുത്തലുകൾ വരുത്തി ഉടൻ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

​യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലും, വിവാഹവാഗ്ദാനം നൽകി മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന കേസിലുമാണ് ഇപ്പോൾ കരട് കുറ്റപത്രം തയ്യാറായിരിക്കുന്നത്. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ അന്വേഷണസംഘം നേരത്തെ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

കേന്ദ്ര ഡെപ്യൂട്ടേഷനായതോടെ ജി പൂങ്കുഴലി SIT ചുമതല ഒഴിഞ്ഞിരുന്നു. കുറ്റപത്രം തയ്യാറായ സാഹചര്യത്തിൽ പകരം മറ്റൊരാൾക്ക് അന്വേഷണച്ചുമതല നൽകേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കോൺഗ്രസിൽ എതിർപ്പ് കടുത്തു; പ്രസ്താവനകൾ തിരുത്തണമെന്ന് ആവശ്യം, കെപിസിസിക്ക് ഉടൻ കത്ത് നൽകില്ലെന്ന് പത്മജ

കോൺഗ്രസിൽ എതിർപ്പ് കടുത്തു; പ്രസ്താവനകൾ തിരുത്തണമെന്ന് ആവശ്യം, കെപിസിസിക്ക് ഉടൻ കത്ത് നൽകില്ലെന്ന് പത്മജ

2 മണിക്കൂർ മുൻപ്
മൃതദേഹവുമായി പോയ ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

മൃതദേഹവുമായി പോയ ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

2 മണിക്കൂർ മുൻപ്
ശബരിമല തീർഥാടകർക്ക് കൈത്താങ്ങായി ‘ശരൺ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം; ആറ് ഭാഷകളിൽ സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ

ശബരിമല തീർഥാടകർക്ക് കൈത്താങ്ങായി ‘ശരൺ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം; ആറ് ഭാഷകളിൽ സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ

3 മണിക്കൂർ മുൻപ്
‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആർ.സി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആർ.സി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

4 മണിക്കൂർ മുൻപ്
മെസ്സി തട്ടിപ്പ്; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ഉത്തരവിറങ്ങി ആഭ്യന്തര വകുപ്പ്

മെസ്സി തട്ടിപ്പ്; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ഉത്തരവിറങ്ങി ആഭ്യന്തര വകുപ്പ്

16 മണിക്കൂർ മുൻപ്
മയില്‍പ്പീലി പരീക്ഷ: ‘സർക്കാർ നീങ്ങിയത് അനുകൂല വിധി നേടാനാകുമെന്ന മുൻധാരണയോടെ’; രൂക്ഷവിമർശനവുമായി പിണറായി വിജയൻ

മയില്‍പ്പീലി പരീക്ഷ: ‘സർക്കാർ നീങ്ങിയത് അനുകൂല വിധി നേടാനാകുമെന്ന മുൻധാരണയോടെ’; രൂക്ഷവിമർശനവുമായി പിണറായി വിജയൻ

16 മണിക്കൂർ മുൻപ്