Friday, 20 November 2026 About Us · Contact Us

സണ്ണി ജോസഫിന് നന്ദി അറിയിച്ച് പത്മജ; തിരികെ സ്വീകരിക്കണമെന്ന് നൗഷാദ് അലി

Padhmaja - പത്മജ വീണ്ടും കോൺഗ്രസിലേക്ക്; കരുണാകരൻ സ്മൃതി ദിന പരിപാടിയിൽ പങ്കെടുത്തേക്കും: പദവികൾ വേണ്ടെന്ന് നിലപാട്
പത്മജ വീണ്ടും കോൺഗ്രസിലേക്ക്; കരുണാകരൻ സ്മൃതി ദിന പരിപാടിയിൽ പങ്കെടുത്തേക്കും: പദവികൾ വേണ്ടെന്ന് നിലപാട്

കെപിസിസി അധ്യക്ഷനുമായി ഫോണില്‍ സംസാരിച്ച് ബിജെപി വിട്ട പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തതില്‍ പത്മജ കെപിസിസി അധ്യക്ഷനെ നന്ദി അറിയിച്ചു. വൈകാതെ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താല്‍പര്യം അറിയിച്ചുള്ള കത്ത് പത്മജ സണ്ണി ജോസഫിന് കൈമാറിയേക്കും. അതേസമയം പത്മജയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതില്‍ തീരുമാനമായിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനം എടുക്കുക.

കെ കരുണാകരന്റെ മകളുടെ പുനഃപ്രവേശനത്തിന് തടസ്സം നില്‍ക്കേണ്ടതില്ലെന്ന അഭിപ്രായം ഒരുവിഭാഗത്തിന് ഉണ്ടെങ്കിലും കെ മുരളീധരനെതിരെ അടക്കം പത്മജ നടത്തിയ പരാമര്‍ശം തിരുത്തണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ നിന്നും ഉയരുന്നുണ്ട്.

പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കണമെന്ന് കെ പി നൗഷാദ് അലി എംഎല്‍എ പറഞ്ഞു. പത്മജയുടെ രാജി ബിജെപിയുടെ കൂറുമാറ്റ രാഷ്ട്രീയം ദുര്‍ബലപ്പെടുത്തുന്നതാണെന്നും കെ പി നൗഷാദ് അലി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ‘ബിജെപിയുടെ കൂറുമാറ്റരാഷ്ട്രീയം കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയാകുന്ന പ്രതീതിയാണ് പത്മജയുടെ രാജി പ്രഖ്യാപനത്തിലൂടെ ഉണ്ടായത്. ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പോവുകയും പിന്നീട് പശ്ചാത്താപവും മനസ്താപവും മുന്‍നിര്‍ത്തി കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ആളുകള്‍ ചരിത്രത്തില്‍ ധാരാളം ഉണ്ട്. അവരുടെ മുന്നില്‍ എന്നന്നേക്കുമായി വാതില്‍ കൊട്ടിയടച്ച പാരമ്പര്യം കോണ്‍ഗ്രസിന് ഇല്ല. പുതിയ തലമുറയിലെ സാമൂഹിക മാധ്യമങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിപുലമായി ചിന്തിക്കാത്തതുകൊണ്ടാവാം എതിര്‍ക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ പാരമ്പര്യവും പൈതൃകവും റദ്ദ് ചെയ്യേണ്ട കാര്യം ഇല്ല. കോണ്‍ഗ്രസിലേക്ക് വരാന്‍ പത്മജ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എഐസിസി, കെപിസിസി നേതൃത്വത്തെ ബന്ധപ്പെട്ടിട്ടുണ്ടാവാം’, കെ പി നൗഷാദ് അലി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു; തിരികെ കോൺഗ്രസിലേക്ക്

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു; തിരികെ കോൺഗ്രസിലേക്ക്

3 മണിക്കൂർ മുൻപ്
പത്മജ വീണ്ടും കോൺഗ്രസിലേക്ക്; കരുണാകരൻ സ്മൃതി ദിന പരിപാടിയിൽ പങ്കെടുത്തേക്കും: പദവികൾ വേണ്ടെന്ന് നിലപാട്

പത്മജ വീണ്ടും കോൺഗ്രസിലേക്ക്; കരുണാകരൻ സ്മൃതി ദിന പരിപാടിയിൽ പങ്കെടുത്തേക്കും: പദവികൾ വേണ്ടെന്ന് നിലപാട്

3 മണിക്കൂർ മുൻപ്
സാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല

സാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല

4 മണിക്കൂർ മുൻപ്
​സർക്കാർ വീണ്ടും കടമെടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1500 കോടി രൂപ സമാഹരിക്കും

​സർക്കാർ വീണ്ടും കടമെടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1500 കോടി രൂപ സമാഹരിക്കും

4 മണിക്കൂർ മുൻപ്
അഭിരാം കൊലപാതകം; തേങ്ങ കൊണ്ട് തലയ്ക്കടിച്ചു: ഉമർ എത്തിയതോടെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു

അഭിരാം കൊലപാതകം; തേങ്ങ കൊണ്ട് തലയ്ക്കടിച്ചു: ഉമർ എത്തിയതോടെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു

4 മണിക്കൂർ മുൻപ്
പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനം: തീരുമാനം പാർട്ടി നേതൃത്വത്തിന് വിട്ട് കെ. മുരളീധരൻ

പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനം: തീരുമാനം പാർട്ടി നേതൃത്വത്തിന് വിട്ട് കെ. മുരളീധരൻ

16 മണിക്കൂർ മുൻപ്