Saturday, 21 November 2026 About Us · Contact Us

കോൺഗ്രസിൽ എതിർപ്പ് കടുത്തു; പ്രസ്താവനകൾ തിരുത്തണമെന്ന് ആവശ്യം, കെപിസിസിക്ക് ഉടൻ കത്ത് നൽകില്ലെന്ന് പത്മജ

തോന്നുമ്പോൾ തിരികെ കയറി വരാൻ കോൺഗ്രസ് പാർട്ടി വഴിയമ്പലമല്ലെന്നും ജിന്റോ ജോൺ

Padhmaja - പത്മജ വീണ്ടും കോൺഗ്രസിലേക്ക്; കരുണാകരൻ സ്മൃതി ദിന പരിപാടിയിൽ പങ്കെടുത്തേക്കും: പദവികൾ വേണ്ടെന്ന് നിലപാട്
പത്മജ വീണ്ടും കോൺഗ്രസിലേക്ക്; കരുണാകരൻ സ്മൃതി ദിന പരിപാടിയിൽ പങ്കെടുത്തേക്കും: പദവികൾ വേണ്ടെന്ന് നിലപാട്

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമാകുന്നു. യുവനേതാക്കളടക്കം പരസ്യമായി എതിർപ്പുമായി രംഗത്തെത്തിയതോടെ, കോൺഗ്രസ് പ്രവേശനത്തിനായി നേതൃത്വത്തിന് ഉടൻ കത്ത് നൽകേണ്ടെന്ന തീരുമാനത്തിലാണ് പത്മജ.

ബിജെപിയിലായിരുന്നപ്പോൾ കോൺഗ്രസിനെതിരെ നടത്തിയ പ്രസ്‌താവനകളെല്ലാം പത്മജ ആദ്യം തിരുത്തിപ്പറയണമെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന പ്രധാന ആവശ്യം. എതിർപ്പുകൾ രൂക്ഷമായതോടെ തിടുക്കപ്പെട്ട് നേതൃത്വത്തെ സമീപിക്കേണ്ടെന്നും, തൽക്കാലം കാത്തിരിക്കാമെന്നുമാണ് പത്മജയുടെ തീരുമാനം. അതേസമയം, പത്മജയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായി കത്ത് ലഭിക്കുന്ന മുറയ്‌ക്ക് വിഷയം ചർച്ച ചെയ്യാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. പാർട്ടിയിൽ തിരിച്ചെടുത്താലും പദവികൾ നൽകുന്നത് വിശദമായ ആലോചനകൾക്ക് ശേഷം മാത്രമായിരിക്കുമെന്നാണ് വിവരം.

വർഗവഞ്ചകരെന്ന് നിജേഷ് അരവിന്ദ്

പത്മജയുടെ മടങ്ങിവരവിനെതിരെ രൂക്ഷവിമർശനവുമായി കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. അധികാരത്തിന്റെ തേൻ നുകരാൻ ചെങ്കൊടിയും താമരയും തേടിപ്പോയവർ വർഗവഞ്ചകരാണെന്ന് അദ്ദേഹം കുറിച്ചു. വർഗീയത പറഞ്ഞും നേതാക്കളെ ആക്ഷേപിച്ചും കോൺഗ്രസിനെ ആക്രമിച്ചവരെ സ്വീകരിക്കാൻ ബൊക്കയുമായി കാത്തിരിക്കുന്നവർ, ഒരു മോഹങ്ങളുമില്ലാതെ പാർട്ടിക്ക് വേണ്ടി ജീവൻ കൊടുത്ത സാധാരണ പ്രവർത്തകരെക്കൂടി ഓർക്കണമെന്നും നിജേഷ് അരവിന്ദ് വിമർശിച്ചു.

എതിർപ്പുമായി ജിന്റോ ജോൺ

പത്മജ കോൺഗ്രസിലേക്ക് തിരിച്ചുവരുന്നതിൽ എതിർപ്പ് പരസ്യമാക്കി യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോണും രംഗത്തെത്തി. കോൺഗ്രസിൽ ‘നെപ്പോ കിഡ്ഡു’കളുടെ കാലം കഴിഞ്ഞെന്നും ഇതുവരെ കോൺഗ്രസിലേക്ക് വരുമെന്ന് പറയാത്തവർക്ക് വേണ്ടിയടക്കം പരവതാനി വിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ബിജെപിയടക്കമുള്ള പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് തിരികെ വരാൻ തിരക്കുകൂട്ടുന്നവർ പൊടിക്ക് അടങ്ങണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സാധാരണ പ്രവർത്തകരെ കേൾക്കാൻ നേതൃത്വം തയ്യാറാകണമെന്നും പറഞ്ഞു. നേതാക്കളെ ആക്ഷേപിച്ച് ഇറങ്ങിപ്പോയവർ തിരികെ വരുമ്പോൾ പൊളിറ്റിക്കൽ ക്ലാരിറ്റി വരുത്തണം. ആക്ഷേപിച്ച് ഇറങ്ങിപ്പോയവർക്ക് തോന്നുമ്പോൾ തിരികെ കയറി വരാൻ കോൺഗ്രസ് പാർട്ടി വഴിയമ്പലമല്ലെന്നും ജിന്റോ ജോൺ പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മെസ്സി തട്ടിപ്പ്; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ഉത്തരവിറങ്ങി ആഭ്യന്തര വകുപ്പ്

മെസ്സി തട്ടിപ്പ്; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ഉത്തരവിറങ്ങി ആഭ്യന്തര വകുപ്പ്

16 മണിക്കൂർ മുൻപ്
മയില്‍പ്പീലി പരീക്ഷ: ‘സർക്കാർ നീങ്ങിയത് അനുകൂല വിധി നേടാനാകുമെന്ന മുൻധാരണയോടെ’; രൂക്ഷവിമർശനവുമായി പിണറായി വിജയൻ

മയില്‍പ്പീലി പരീക്ഷ: ‘സർക്കാർ നീങ്ങിയത് അനുകൂല വിധി നേടാനാകുമെന്ന മുൻധാരണയോടെ’; രൂക്ഷവിമർശനവുമായി പിണറായി വിജയൻ

16 മണിക്കൂർ മുൻപ്
അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സർക്കാർ; 41.64 കോടി രൂപ അനുവദിച്ചു

അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സർക്കാർ; 41.64 കോടി രൂപ അനുവദിച്ചു

17 മണിക്കൂർ മുൻപ്
മുസ്‌ലിം ആയതുകൊണ്ടാണ്; മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസ്-ബിജെപി വാക്പോര്

മുസ്‌ലിം ആയതുകൊണ്ടാണ്; മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസ്-ബിജെപി വാക്പോര്

18 മണിക്കൂർ മുൻപ്
സർക്കാരിന് തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി

സർക്കാരിന് തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി

18 മണിക്കൂർ മുൻപ്
ഇടതു സർക്കാരിന്റെ നേട്ടത്തിന് മാത്രമല്ല, കോട്ടത്തിനും സിപിഐക്ക് ഉത്തരവാദിത്തമുണ്ട്; രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി

ഇടതു സർക്കാരിന്റെ നേട്ടത്തിന് മാത്രമല്ല, കോട്ടത്തിനും സിപിഐക്ക് ഉത്തരവാദിത്തമുണ്ട്; രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി

20 മണിക്കൂർ മുൻപ്