Saturday, 21 November 2026 About Us · Contact Us

ടിവികെ എംഎൽഎ വി.എസ്. ബാബുവിന്റെ മരണത്തിൽ ദുരൂഹത; ഗൂഢാലോചന ആരോപിച്ച് പൊലീസിൽ പരാതി

Dead - ടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു; സ്റ്റാലിനെ പരാജയപ്പെടുത്തിയ നേതാവ്
ടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു; സ്റ്റാലിനെ പരാജയപ്പെടുത്തിയ നേതാവ്

ശ്വാസകോശ രോഗത്തെ തുടര്‍ന്ന് അന്തരിച്ച ടിവികെ എംഎല്‍എ വിഎസ് ബാബുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. മരണത്തിനു പിന്നില്‍ ഗൂഢാലോചന സംശയിച്ചാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മരണത്തിനു പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നതിനാല്‍ ചികിത്സയുടെ വിശദാംശങ്ങളും മെഡിക്കല്‍ രേഖകളും സൂക്ഷിക്കണമെന്നും പരാതിയിലുണ്ട്.

ശ്വാസതടസത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്ന എംഎല്‍എ കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. ചികിത്സയുടെ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബാബുവിന്റെ മണ്ഡലമായ കൊളത്തൂരിലെ വോട്ടര്‍ ഹൈക്കോടതിയെ സമീപിച്ചതിനു പിറ്റേന്നായിരുന്നു എംഎല്‍എയുടെ മരണം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഇന്നലെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ തട്ടകമായ കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ബാബുവിന്റെ ജയം. 8795 വോട്ടുകള്‍ക്കായിരുന്നു ബാബു വിജയിച്ചത്. ഡിഎംകെയില്‍ ഏരിയ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ബാബു പിന്നീട് പാര്‍ട്ടിയുടെ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്നു. 2006 ലെ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി പുരസവാക്കം മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2008 ലെ അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയയെത്തുടര്‍ന്ന്, പുരസവാക്കം മണ്ഡലം ഇല്ലാതായി. തുടര്‍ന്ന് അതിന് കീഴിലുള്ള പല പ്രദേശങ്ങളും പുതുതായി രൂപീകരിച്ച കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായി. 2011 ലെ തെരഞ്ഞെടുപ്പില്‍ കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്റ്റാലിന്റെ വിജയത്തില്‍ ഡിഎംകെയുടെ പ്രാദേശിക മുഖമായിരുന്ന ബാബു സുപ്രധാന പങ്ക് വഹിച്ചിരുന്നു.

2011 ന് ശേഷം, വി എസ് ബാബു കുറച്ചുകാലം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. 2016 ല്‍ ഡിഎംകെ വിട്ട ബാബു എഐഎഡിഎംകെയില്‍ ചേര്‍ന്നു. തുടര്‍ന്ന് 2026ല്‍ നിലവിലെ മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ സാന്നിധ്യത്തില്‍ ടിവികെയിലേക്കും ചേക്കേറി. തുടര്‍ന്നാണ് നിയമസഭയിലേക്ക് മത്സരിച്ച് അട്ടിമറി വിജയം നേടിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആർ.സി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആർ.സി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

4 മണിക്കൂർ മുൻപ്
മയില്‍പ്പീലി പരീക്ഷ: ‘സർക്കാർ നീങ്ങിയത് അനുകൂല വിധി നേടാനാകുമെന്ന മുൻധാരണയോടെ’; രൂക്ഷവിമർശനവുമായി പിണറായി വിജയൻ

മയില്‍പ്പീലി പരീക്ഷ: ‘സർക്കാർ നീങ്ങിയത് അനുകൂല വിധി നേടാനാകുമെന്ന മുൻധാരണയോടെ’; രൂക്ഷവിമർശനവുമായി പിണറായി വിജയൻ

16 മണിക്കൂർ മുൻപ്
ഡൽഹി യൂട്യൂബറുടെ വിവാഹം മുടക്കാൻ 2,000 കിലോമീറ്റർ സഞ്ചരിച്ചെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു; പിതാവും വാടകക്കാരനും അറസ്റ്റിൽ

ഡൽഹി യൂട്യൂബറുടെ വിവാഹം മുടക്കാൻ 2,000 കിലോമീറ്റർ സഞ്ചരിച്ചെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു; പിതാവും വാടകക്കാരനും അറസ്റ്റിൽ

17 മണിക്കൂർ മുൻപ്
ഇ.ഡി അപ്പീൽ ലിസ്റ്റ് ചെയ്യുന്നതിൽ മൂന്ന് വർഷത്തെ വീഴ്ച; രജിസ്ട്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ഇ.ഡി അപ്പീൽ ലിസ്റ്റ് ചെയ്യുന്നതിൽ മൂന്ന് വർഷത്തെ വീഴ്ച; രജിസ്ട്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

17 മണിക്കൂർ മുൻപ്
തിരുപ്പറങ്കുൻട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാം; കർശന വ്യവസ്ഥകളോടെ ഒറ്റത്തവണ അനുമതി നൽകി സുപ്രീം കോടതി

തിരുപ്പറങ്കുൻട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാം; കർശന വ്യവസ്ഥകളോടെ ഒറ്റത്തവണ അനുമതി നൽകി സുപ്രീം കോടതി

18 മണിക്കൂർ മുൻപ്
ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടു

ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടു

18 മണിക്കൂർ മുൻപ്