സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു; ആദ്യ പരിപാടി മുഖ്യമന്ത്രിക്കൊപ്പം കണ്ണൂരിൽ
സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. എഡിജിപി എച്ച് വെങ്കിടേഷ് പോലീസ് മേധാവിയുടെ അധികാര ചിഹ്നം കൈമാറി. സ്ഥാനമേറ്റെടുത്ത ശേഷം പോലീസുകാരുടെ സ്മൃതി മണ്ഡപത്തിൽ അദ്ദേഹം പുഷ്പചക്രം സ്വീകരിച്ചു. പിന്നാലെ സേനയുടെ അഭിവാദ്യം സ്വീകരിച്ചു. രാവിലെ ഭാര്യക്കൊപ്പമാണ് റവാഡ ചന്ദ്രശേഖർ പോലീസ് ആസ്ഥാനത്ത് എത്തിയത്. ഇന്ന് പുലർച്ചെയാണ് അദ്ദേഹം ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് തിരിക്കുകയായിരുന്നു പോലീസ് മേധാവി ഉടൻ തന്നെ കണ്ണൂരിലേക്ക് തിരിക്കും. കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പോലീസ് മേഖലാതല യോഗത്തിൽ റവാഡ ചന്ദ്രശേഖർ പങ്കെടുക്കും. 1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. 2027 ജൂലൈ ഒന്ന് വരെയാണ് അദ്ദേഹത്തിന് സർവീസുള്ളത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ
