Wednesday, 11 November 2026 About Us · Contact Us

ചേലക്കരയിൽ ചുവപ്പിന്റെ ചേല്; യുആർ പ്രദീപ് 12,122 വോട്ടുകൾക്ക് വിജയിച്ചു

ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് വിജയിച്ചു. 12,122 വോട്ടുകൾക്കാണ് ചേലക്കരയിൽ യുആർ പ്രദീപ് വിജയിച്ചത്. തുടക്കം മുതലെ ഒരു ഘട്ടത്തിൽ പോലും ലീഡ് നിലയിൽ താഴേക്ക് വരാതെയുള്ള പ്രകടനമാണ് യുആർ പ്രദീപ് കാഴ്ച വെച്ചത്. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ഒരിക്കൽ പോലും പ്രദീപിന് വെല്ലുവിളി ഉയർത്താൻ സാധിച്ചിരുന്നില്ല പ്രദീപിന്റെ ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് എൽഡിഎഫ് നേരത്തെ പറഞ്ഞിരുന്നു. പി വി അൻവറിന്റെ സ്ഥാനാർഥിക്കും ചേലക്കരയിൽ ചലനമുണ്ടാക്കാൻ സാധിച്ചില്ല. തുടക്കത്തിൽ തന്നെ ചേലക്കരയിൽ ഇടത് മുന്നേറ്റം ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യമെണ്ണിയത്. എൽഡിഎഫിന്റെ ഉരുക്കുകോട്ടയായ മണ്ഡലത്തിൽ ഇത്തവണ വിജയം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയുമായാണ് രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കി ഇറക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രമ്യ ഹരിദാസ് മറ്റൊരു പരാജയം കൂടി ഏറ്റുവാങ്ങിയിരിക്കുകയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശം

11 Nov 2024

മത്സര ചിത്രം തെളിഞ്ഞു; സരിന് ചിഹ്നം സ്റ്റെതസ്‌കോപ്

30 Oct 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

18 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

19 മണിക്കൂർ മുൻപ്