ആഭരണപ്രേമികൾക്ക് ആശ്വാസം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Jun 20, 2025, 11:33 IST
സംസ്ഥാനത്ത് ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,680 രൂപയിലെത്തി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9210 രൂപയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 520 രൂപ കൂടിയിരുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ചതും സ്വർണവിലയിൽ പ്രതിഫലിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ കുറഞ്ഞ് 7580 രൂപയിലെത്തി. വെള്ളി വിലയിലും കുറവുണ്ട്. ഗ്രാമിന് 3 രൂപ കുറഞ്ഞ് 118 രൂപയിലെത്തി.
