ഹൈക്കോടതി ജഡ്ജി എ ബദറുദ്ദീന്റെ വീട്ടിൽ മോഷണം; സ്വർണാഭരണങ്ങൾ കവർന്നു

ഹൈക്കോടതി ജഡ്ജി എ ബദറുദ്ദീന്റെ വീട്ടിൽ മോഷണം; സ്വർണാഭരണങ്ങൾ കവർന്നു
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീന്റെ വീട്ടിൽ മോഷണം. കൊച്ചി കളമശ്ശേരിയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ചയാണ് മോഷണം നടന്നതായി പറയുന്നത് വീടിനുള്ളിലെ ബെഡ്‌റൂമിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണാഭരണങ്ങൾ നഷ്ടമായെന്നാണ് പരാതി. വീടുമായി അടുത്തിടപഴകുന്ന വ്യക്തികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. സമീപത്തെ സിസിടിവി പ്രദേശങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ് പരാതി ലഭിച്ചത്. സുരക്ഷ അടക്കമുള്ള വീട്ടിലാണ് മോഷണം നടന്നത്.

Tags

Share this story