കൊല്ലത്ത് പേവിഷബാധയെ തുടർന്ന് ഏഴ് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലത്ത് പേവിഷബാധയെ തുടർന്ന് ഏഴ് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യഥാസമയത്ത് വാക്സിൻ എടുത്തിട്ടും കുട്ടിക്ക് പേവിഷബാധയേൽക്കുകയായിരുന്നു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെയാണ് എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം പെരുവള്ളൂർ സ്വദേശിയായ കുട്ടിയും പേവിഷബാധയെ തുടർന്ന് മരിച്ചിരുന്നു. പെരുവള്ളൂർ സ്വദേശി സിയ ഫാരിസാണ് മരിച്ചത്. ഏപ്രിൽ മാസത്തിൽ മാത്രം ആറ് പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്ത് വെച്ചാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ പട്ടി കടിച്ചത്. അന്ന് തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. പിന്നാലെ ആന്റി റാബിസ് സിറവും നൽകി. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നൽകി. ഏപ്രിൽ 28ന് പനി ബാധിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റെന്ന് മനസ്സിലായത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
