Wednesday, 11 November 2026 About Us · Contact Us

ബാബുരാജ് അമ്മയുടെ ആക്ടിംഗ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ശ്വേത മേനോൻ

നടൻ ബാബുരാജ് അമ്മ സംഘടനയുടെ ആക്ടിംഗ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് നടി ശ്വേത മേനോൻ. ആരോപണം വന്നാൽ ആരായാലും ആ സ്ഥാനത്ത് നിന്ന് മാറി നിൽക്കണം. അതിൽ ജൂനിയർ എന്നോ സീനിയർ എന്നോ വ്യത്യാസമില്ലെന്ന് ശ്വേത മേനോൻ പറഞ്ഞു. ബാബുരാജ് ശാരീരികമായി ഉപദ്രവിച്ചതായി ജൂനിയർ ആർട്ടിസ്റ്റ് ആരോപണം ഉന്നയിച്ചിരുന്നു അമ്മയുടെ ഭാരവാഹിത്വം ഒഴിയാനുള്ള സിദ്ധിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരോപണം വരുമ്പോൽ സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നതാണ് ഉചിതം. നിയമത്തെ നമ്മൾ ബഹുമാനിക്കണം. അതിൽ സീനിയർ എന്നോ ജൂനിയർ എന്നോ വ്യത്യാസമില്ല താൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്താനാണ് ആരോപണം ഉന്നയിക്കുന്നതെന്ന ബാബുരാജിന്റെ വാദത്തെയും ശ്വേത മേനോൻ തല്‌ളി. ആരാണ് തടയുന്നതെന്ന് അത് പറഞ്ഞ ആളുകളോട് ചോദിക്കണം. ഒരാളുടെ മേൽ സംശയമുണ്ടെങ്കിൽ ആ പേര് പറയണമെന്നും ശ്വേത പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബലാത്സംഗ കേസ്: ബാബുരാജിന് മുൻകൂർ ജാമ്യം, പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങാൻ നിർദേശം

25 Nov 2024

പീഡനപരാതി: നടൻ ബാബുരാജിനെതിരെ കേസെടുത്തു, യുവതിയുടെ മൊഴി രേഖപ്പെടുത്തി

03 Sep 2024

ജനറൽ സെക്രട്ടറി ആകുന്നത് തടയാനാണ് ആരോപണം; പരാതിക്കാരി മുഖം മറക്കാതെ പുറത്തുവരണമെന്ന് ബാബുരാജ്

26 Aug 2024

ബാബുരാജ് മുറിയിൽ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയർ ആർട്ടിസ്റ്റ്; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെയും ആരോപണം

26 Aug 2024

കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് വിശ്വസിക്കുന്നത്; പവർ ഗ്രൂപ്പിൽ ചിലപ്പോൾ പെണ്ണുങ്ങളും ഉണ്ടാകാം: ശ്വേത മേനോൻ

24 Aug 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്