Wednesday, 11 November 2026 About Us · Contact Us

ജനറൽ സെക്രട്ടറി ആകുന്നത് തടയാനാണ് ആരോപണം; പരാതിക്കാരി മുഖം മറക്കാതെ പുറത്തുവരണമെന്ന് ബാബുരാജ്

പീഡനാരോപണം ഉന്നയിച്ച ജൂനിയർ ആർട്ടിസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടൻ ബാബുരാജ്. ആരോപണം ഉന്നയിച്ച സ്ത്രീ മുഖം മറയ്ക്കാതെ പുറത്തുവരണം. തന്റെ റിസോർട്ടിൽ ജോലി ചെയ്ത യുവതിയാണ് ആരോപണം ഉന്നയിച്ചതെന്ന് സംശയിക്കുന്നു. അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൻ എത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും ബാബുരാജ് പറഞ്ഞു ഇവർക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നാണ് മനസ്സിലാക്കുന്നത്. എന്റെ റിസോർട്ടിൽ മൂന്ന് വർഷം ജോലി ചെയ്ത സ്ത്രീയാണെന്നാണ് കിട്ടിയ വിവരം. ആരോപണത്തിന് പിന്നിൽ നമ്മളോട് വൈരാഗ്യമുള്ള സിനിമക്കാരും റിസോർട്ടിന്റെ ആൾക്കാരും ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. ആരാണ് പരാതിക്കാരി എന്നറിഞ്ഞാൽ മാത്രമേ തുടർ നടപടി സ്വീകരിക്കാനാകൂ. ഇതിന് പിന്നിലുള്ള ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്നും ബാബുരാജ് പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബലാത്സംഗ കേസ്: ബാബുരാജിന് മുൻകൂർ ജാമ്യം, പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങാൻ നിർദേശം

25 Nov 2024

പീഡനപരാതി: നടൻ ബാബുരാജിനെതിരെ കേസെടുത്തു, യുവതിയുടെ മൊഴി രേഖപ്പെടുത്തി

03 Sep 2024

ബാബുരാജ് അമ്മയുടെ ആക്ടിംഗ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ശ്വേത മേനോൻ

27 Aug 2024

ബാബുരാജ് മുറിയിൽ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയർ ആർട്ടിസ്റ്റ്; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെയും ആരോപണം

26 Aug 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്