കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ: നടന്നത് താലിബാനിസം, ആൾക്കൂട്ട കൊലപാതകമെന്ന് പികെ ശ്രീമതി

കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ: നടന്നത് താലിബാനിസം, ആൾക്കൂട്ട കൊലപാതകമെന്ന് പികെ ശ്രീമതി
കണ്ണൂർ കായലോട്ടെ സദാചാര ഗുണ്ടായിസത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. കായലോട് നടന്നത് താലിബാനിസമാണ്. തന്റെ ഭർത്താവല്ലാത്ത ആളോട് മുസ്ലിം സ്ത്രീ സംസാരിക്കാൻ പാടില്ലെന്ന ചിലരുടെ ചിന്താഗതിയാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ശ്രീമതി വിമർശിച്ചു ആത്മഹത്യയെന്ന് പേര് പറയാമെങ്കിലും നടന്നത് ആൾക്കൂട്ട കൊലപാതകമാണ്. പാഞ്ചാലി വസ്ത്രാക്ഷേപം പോലെ ഒരു ആൾക്കൂട്ടത്തിന് മുന്നിൽ യുവതി അപമാനിതയായി. ജീവിച്ചിരിക്കാൻ തോന്നാത്ത വിധം മാനസിക പീഡനത്തിന് വിധേയയായി. നിയമം കയ്യിലെടുക്കാൻ ഇവർക്ക് ആരാണ് അധികാരം നൽകിയതെന്നും ശ്രീമതി ചോദിച്ചു ഒരു പാവം സഹോദരനും സഹോദരിക്കും നേരെ വ്യക്തിഹത്യ നടത്തുന്നത് അതിഭീകരമാണ്. മൂന്ന് പേരെയല്ല, മുഴുവനാളുകളെയും അറസ്റ്റ് ചെയ്യണം. ഏത് സംഘടനയായാലും ആർക്കും അതിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും പികെ ശ്രീമതി പറഞ്ഞു

Tags

Share this story