Wednesday, 11 November 2026 About Us · Contact Us

പോലീസ് തന്നെ കുറ്റാരോപിതരാകുന്നു; സംസ്ഥാനത്തെ നിയമവാഴ്ച തന്നെ തകർന്നുവെന്ന് കുഞ്ഞാലിക്കുട്ടി

ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളും അതുണ്ടാക്കുന്ന പ്രകമ്പനങ്ങളും ഭീകരമാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. നിയമവാഴ്ച തന്നെ തകർന്ന അവസ്ഥയിലാണ്. പോലീസ് തന്നെ കുറ്റാരോപിതരാകുന്നു. കേരളത്തിൽ അധികം കാണാത്ത സംഭവമാണിത്. സ്വർണക്കടത്ത് അടക്കമുള്ള കേസുകളിൽ എല്ലാ റാങ്കിലുമുള്ള പോലീസുകാർ ഉൾപ്പെടുന്നു. ഇത് സുപ്രധാനമായ വിഷയമാണെന്നും പ്രതിപക്ഷം ഇത് ഗൗരവമായി എടുക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്രതിപക്ഷ സമരത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുകയാണ്. അനുദിനം വഷളാകുകയാണ് സംസ്ഥാനത്തെ സ്ഥിതി. മുസ്ലിം ലീഗും സമരങ്ങളും പ്രതിഷേധങ്ങളും ക്യാമ്പയിനും നടത്തും. ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചയിൽ സർക്കാർ വ്യക്തത വരുത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാർഡ് മാറ്റി കളിക്കുമ്പോൾ വോട്ട് ചോർച്ചയുണ്ടാകുന്നത് എൽഡിഎഫ് അറിയുന്നില്ല: പികെ കുഞ്ഞാലിക്കുട്ടി

കാർഡ് മാറ്റി കളിക്കുമ്പോൾ വോട്ട് ചോർച്ചയുണ്ടാകുന്നത് എൽഡിഎഫ് അറിയുന്നില്ല: പികെ കുഞ്ഞാലിക്കുട്ടി

25 Nov 2024
ഒരാൾ ബിജെപി വിട്ട് കോൺഗ്രസിൽ പോയതിന് സിപിഎം കരയുന്നത് എന്തിനാണ്: കുഞ്ഞാലിക്കുട്ടി

ഒരാൾ ബിജെപി വിട്ട് കോൺഗ്രസിൽ പോയതിന് സിപിഎം കരയുന്നത് എന്തിനാണ്: കുഞ്ഞാലിക്കുട്ടി

20 Nov 2024
മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാൽ ബുദ്ധിമുട്ടുക ഇടതുപക്ഷം: കുഞ്ഞാലിക്കുട്ടി

മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാൽ ബുദ്ധിമുട്ടുക ഇടതുപക്ഷം: കുഞ്ഞാലിക്കുട്ടി

15 Nov 2024
മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: സർക്കാർ മുൻകൈയെടുത്താൽ പരിഹാരമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: സർക്കാർ മുൻകൈയെടുത്താൽ പരിഹാരമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

04 Nov 2024
പരാമർശം സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നത്; ഉമർ ഫൈസിക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി

പരാമർശം സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നത്; ഉമർ ഫൈസിക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി

31 Oct 2024

കേരളത്തിലെ സിപിഎം ആർഎസ്എസിന്റെ മറ്റൊരു മുഖമായി മാറുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി

02 Oct 2024