Wednesday, 11 November 2026 About Us · Contact Us

ഒരാൾ ബിജെപി വിട്ട് കോൺഗ്രസിൽ പോയതിന് സിപിഎം കരയുന്നത് എന്തിനാണ്: കുഞ്ഞാലിക്കുട്ടി

Political Exuberance On Campuses The Way The Governor Is - ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരം, ഗവർണറെ നേരിടുന്ന രീതി ശരിയല്ല: പികെ കുഞ്ഞാലിക്കുട്ടി
ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരം, ഗവർണറെ നേരിടുന്ന രീതി ശരിയല്ല: പികെ കുഞ്ഞാലിക്കുട്ടി

സിപിഎമ്മിനെ വിമർശിച്ച് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ സിപിഎം പത്ര പരസ്യം ബിജെപിയെ ജയിപ്പിക്കാനാണ്. ഒരാൾ ബിജെപി വിട്ട് കോൺഗ്രസിൽ പോയതിന് സിപിഎം എന്തിനാണ് കരയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സന്ദീപ് വാര്യർക്കെതിരെ കൊടുത്തത് വർഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങൾ നടത്തുന്ന പത്രങ്ങളിൽ മാത്രമാണ് പരസ്യം നൽകിയത് ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാൻ കഴിയുമോയെന്ന് സിപിഎം ശ്രമിക്കുകയാണ്. പാണക്കാട് തങ്ങൾമാർ നാടിന് മതസൗഹാർദം മാത്രം നൽകിയവരാണ്. മുനമ്പത്ത് പ്രശ്‌നപരിഹാരത്തിന് പാണക്കാട് തങ്ങൾ ശ്രമിക്കുമ്പോൾ വിഷയം മാറ്റി വർഗീയ ധ്രൂവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത് പാലക്കാട് ഒന്നാം സ്ഥാനത്ത് യുഡിഎഫും രണ്ടാം സ്ഥാനത്ത് ബിജെപിയും വരും. സമസ്തയിലെ വിഷയം ചർച്ച നടക്കുന്നുണ്ട്. പത്രത്തിൽ വന്ന പരസ്യത്തെ സമസ്ത തന്നെ തള്ളിപ്പറഞ്ഞു. പിന്നെ ആ പരസ്യത്തിനെന്ത് വിലയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാർഡ് മാറ്റി കളിക്കുമ്പോൾ വോട്ട് ചോർച്ചയുണ്ടാകുന്നത് എൽഡിഎഫ് അറിയുന്നില്ല: പികെ കുഞ്ഞാലിക്കുട്ടി

25 Nov 2024

മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാൽ ബുദ്ധിമുട്ടുക ഇടതുപക്ഷം: കുഞ്ഞാലിക്കുട്ടി

15 Nov 2024

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: സർക്കാർ മുൻകൈയെടുത്താൽ പരിഹാരമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

04 Nov 2024

പരാമർശം സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നത്; ഉമർ ഫൈസിക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി

31 Oct 2024

കേരളത്തിലെ സിപിഎം ആർഎസ്എസിന്റെ മറ്റൊരു മുഖമായി മാറുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി

02 Oct 2024

പോലീസ് തന്നെ കുറ്റാരോപിതരാകുന്നു; സംസ്ഥാനത്തെ നിയമവാഴ്ച തന്നെ തകർന്നുവെന്ന് കുഞ്ഞാലിക്കുട്ടി

06 Sep 2024