തൃശ്ശൂരിൽ ഇരുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടം; മൂന്ന് പേർ മരിച്ചു
തൃശ്ശൂർ കൊടകരയിൽ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മൂന്ന് മരണം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ബംഗാൾ സ്വദേശികളായ രൂപേഷ്, രാഹുൽ, അലി എന്നിവരാണ് മരിച്ചത്. 17 പേരാണ് ഇവിടെ താമസിച്ചിരുന്നത്. 14 പേർ രക്ഷപ്പെട്ടു പഴയ കെട്ടിടത്തിന്റെ മുൻഭാഗമാണ് രാവിലെ ഇടിഞ്ഞുവീണത്. ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് തകർന്നുവീണത് ചെങ്കല്ല് കൊണ്ട് നിർമിച്ച കെട്ടിടം കനത്ത മഴയിലാണ് തകർന്നത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകുന്നതിനായി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ
