Wednesday, 11 November 2026 About Us · Contact Us

സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഉമര്‍ ഫൈസി; തെറ്റിദ്ധാരണ നീങ്ങിയെന്ന് ഹമീദ് ഫൈസി

കേക്ക് വിവാദം കത്തുന്നതിനിടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി അദ്ദേഹവുമായി സമസ്തയിലെ ലീഗ് വിരുദ്ധര്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ഉമര്‍ ഫൈസിയും അമ്പലക്കടവ് ഹമീദ് ഫൈസിയും. ഖാസി വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസിയും കേക്ക് വിഷയത്തില്‍ അമ്പലക്കടവും സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞെന്നും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, വിവാദങ്ങളില്‍ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഉമര്‍ ഫൈസി മുക്കം. ദൈവത്തിനോട് മാത്രമാണ് മാപ്പു പറയുക. സമസ്ത – ലീഗ് തര്‍ക്കത്തിന്‍ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്‌തെന്നും എന്നാല്‍ പൂര്‍ണമായി പരിഹരിച്ചിട്ടില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാന്‍ പല ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേക്ക് വിവാദത്തിന് പിന്നാലെ ഹമീദ് ഫൈസി അമ്പലക്കടവിനൊപ്പം ഉമര്‍ ഫൈസി പാണക്കാട് എത്തി സാദിഖലി തങ്ങളെ കണ്ടിരുന്നു. സാദിഖലി തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്തുള്ള പരാമര്‍ശത്തിനെതിരെ കഴിഞ്ഞ മുശാവറ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതായും സൂചനയുണ്ട്. കേക്ക് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധരും അനുകൂലികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകവെ കഴിഞ്ഞ ദിവസം ലീഗ് വിരുദ്ധര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാന്തപുരത്തിനും മുസ്ലിം ലീഗിനും പിന്നാലെ ഇകെ സമസ്ത നേതാവും; സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള കൂത്താട്ടങ്ങള്‍ പെരുകുന്നു

29 Jan 2025

മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

22 Jan 2025

വീണ്ടും സമസ്ത – ലീഗ് പോര് മുറുകുന്നു; അമ്പലക്കടവിന്റെ പ്രസ്താവനക്ക് ജനം വില കൊടുക്കില്ല; കേക്ക് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി

11 Jan 2025

ഉമര്‍ ഫൈസി അധിക്ഷേപിച്ചു; ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയി; സമസ്ത മുശാവറയില്‍ നാടകീയ രംഗങ്ങള്‍

11 Dec 2024

പാണക്കാട് തങ്ങള്‍ അനുഗ്രഹിച്ച രാഹുല്‍ വിജയിച്ചു; ജിഫ്രി തങ്ങള്‍ അനുഗ്രഹിച്ച പി സരിന് മൂന്നാം സ്ഥാനത്ത്; ആക്ഷേപവുമായി പി എം എ സലാം

23 Nov 2024

ആദ്യം സലാമിനെ പുറത്താക്കൂ…എന്നിട്ട് എന്റെ മേലെ കുതിര കയറാം: നിലപാട് ഉറപ്പിച്ച് ഉമര്‍ ഫൈസി

03 Nov 2024