Wednesday, 11 November 2026 About Us · Contact Us

മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

മെക്7 വിവാദത്തില്‍ സ്ത്രീ – പുരുഷ ഇടകലരല്‍ മതം അനുവദിക്കുന്നില്ലെന്ന് പ്രസ്താവിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ വിമര്‍ശിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രംഗത്തെത്തി മുസ്ലിം ലീഗ്. ഇതുമായി ബന്ധപ്പെട്ട് കാന്തപുരത്തിനെ പിന്തുണക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം സ്വീകരിച്ചത്. കാന്തപുരവുമായി നിരന്തരമായി കലഹിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം ലീഗ് കൃത്യമായ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടത്തുന്നത്. മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ മറ്റുളവര്‍ അതില്‍ എന്തിനാണ് ഇടപെടുന്നത് എന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട് എന്നുമായിരുന്നു എം വി ഗോവിന്ദന് സലാമിന്റെ മറുപടി. നേരത്തെ മെക് 7 വ്യായമ കൂട്ടായ്മയുമായി ബന്ധപ്പെട്ടുള്ള കാന്തപുരത്തിന്റെ വിവാദ നിലപാടിനെതിരെ എം വി ഗോവിന്ദന്‍ രംഗത്ത് വന്നിരുന്നു. എം വി ഗോവിന്ദന്റെ ജില്ലയില്‍ സിപിഐഎമ്മിന് ഒരൊറ്റ വനിതാ ഏരിയാ സെക്രട്ടറി മാത്രമാണ് ഉള്ളതെന്നായിരുന്നു എം വി ഗോവിന്ദന്റെ വിമര്‍ശനത്തിനുള്ള കാന്തപുരത്തിന്റെ മറുപടി. എന്തുകൊണ്ടാണ് ഒരു സ്ത്രീയെ പോലും ഉള്‍പ്പെടുത്താത്തതെന്നും കാന്തപുരം ചോദിച്ചിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാന്തപുരത്തിനും മുസ്ലിം ലീഗിനും പിന്നാലെ ഇകെ സമസ്ത നേതാവും; സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള കൂത്താട്ടങ്ങള്‍ പെരുകുന്നു

29 Jan 2025

കാന്തപുരത്തിന് പിന്തുണയുമായി മുജാഹിദ് വിഭാഗവും; സ്ത്രീ – പുരുഷന്മാര്‍ ഒന്നിച്ച് വ്യായാമം ചെയ്യാന്‍ പാടില്ല

24 Jan 2025

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

22 Jan 2025

തട്ടിക്കൊണ്ടു പോയതാണ്; കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; സി പി എമ്മിനെതിരെ ഗുരുതര ആരോപണവുമായി കല രാജു

18 Jan 2025

സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഉമര്‍ ഫൈസി; തെറ്റിദ്ധാരണ നീങ്ങിയെന്ന് ഹമീദ് ഫൈസി

14 Jan 2025

വീണ്ടും സമസ്ത – ലീഗ് പോര് മുറുകുന്നു; അമ്പലക്കടവിന്റെ പ്രസ്താവനക്ക് ജനം വില കൊടുക്കില്ല; കേക്ക് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി

11 Jan 2025