മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു; 136 അടിയായാൽ ഷട്ടറുകൾ തുറന്നേക്കും
Jun 27, 2025, 08:25 IST
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 135 അടിയാണ് ഡാമിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യതയുണ്ടെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. പെരിയാർ തീരത്ത് താമസിക്കുവന്നരടക്കം ജാഗ്രത പാലിക്കണം. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ശക്തിയില്ലെങ്കിലും ഇടുക്കിയിൽ മഴ തുടരുകയാണ്. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കാണ് സാധ്യത. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
