Wednesday, 11 November 2026 About Us · Contact Us

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

കാന്തപുരം വിഭാഗത്തെയും എ പി സമസ്തയേയും പിന്തുണക്കുന്ന നിലപാടിലേക്ക് മുസ്ലിം ലീഗ് എത്തിയതിന് പിന്നിലുള്ള രാഷ്ട്രീയമാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. കാന്തപുരത്തെ നിരന്തരം വിമര്‍ശിക്കുന്ന മുസ്ലിം ലീഗ് ഇപ്പോള്‍ സ്വരം മാറ്റുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. കാന്തപുരവുമായി അടുത്ത രാഷ്ട്രീയ ബന്ധം സൂക്ഷിക്കുന്ന സി പി എമ്മുമായി കടുത്ത അഭിപ്രായ വ്യത്യാസമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉടലെടുത്തത്. മെക്7 വിവാദത്തില്‍ മതപരമായ നിലപാട് സ്വീകരിച്ച കാന്തപുരത്തെ പിന്തിരപ്പന്‍ നയമെന്ന് വിമര്‍ശിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സമസ്ത എ പി വിഭാഗം ഒറ്റക്കെട്ടായി രംഗത്തെത്തിയതിന് പിന്നാലെയാണ് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കുന്നത്. മതം പറയുമ്പോള്‍ എന്തിനാണ് സി പി എം ഇടപെടുന്നതെന്നും കാന്തപുരം എന്നും തെറ്റുകള്‍ക്കെതിരെ പറയുന്ന വ്യക്തിയാണെന്നും പി എം എ സലാം വ്യക്തമാക്കി. മുസ്ലിം ലീഗുമായി അടുത്തു നില്‍ക്കുന്ന സമസ്ത ഇ കെ വിഭാഗം നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് പി എം എ സലാം കാന്തപുരത്തോട് അടുക്കാന്‍ ശ്രമിക്കുന്നത്. ഉമര്‍ ഫൈസിക്കും അമ്പലക്കടവ് ഹമീദ് ഫൈസിക്കുമെതിരെ നേരത്തേ സലാം രംഗത്തെത്തിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാന്തപുരത്തിനും മുസ്ലിം ലീഗിനും പിന്നാലെ ഇകെ സമസ്ത നേതാവും; സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള കൂത്താട്ടങ്ങള്‍ പെരുകുന്നു

29 Jan 2025

കാന്തപുരത്തിന് പിന്തുണയുമായി മുജാഹിദ് വിഭാഗവും; സ്ത്രീ – പുരുഷന്മാര്‍ ഒന്നിച്ച് വ്യായാമം ചെയ്യാന്‍ പാടില്ല

24 Jan 2025

മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

22 Jan 2025

തട്ടിക്കൊണ്ടു പോയതാണ്; കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; സി പി എമ്മിനെതിരെ ഗുരുതര ആരോപണവുമായി കല രാജു

18 Jan 2025

വീണ്ടും സമസ്ത – ലീഗ് പോര് മുറുകുന്നു; അമ്പലക്കടവിന്റെ പ്രസ്താവനക്ക് ജനം വില കൊടുക്കില്ല; കേക്ക് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി

11 Jan 2025

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; കയ്യേറ്റക്കാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ സമുദായ ശത്രുക്കള്‍

10 Jan 2025