ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്
Jun 17, 2025, 08:35 IST
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, തൃശ്ശൂർ, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതിനാൽ മലയോര, തീരദേശ മേഖലകൾക്ക് ജാഗ്രതാ നിർദേശം നൽകി. തെക്കൻ ഗുജറാത്തിന് മുകളിലും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ന്യൂനമർദമായി മാറാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും മഴ തുടരും വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടിന് സമാനമായ മഴയാണ് ലഭിക്കുന്നത്. പുഴകളാകെ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
