തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയുണ്ടാക്കി മത്സരിക്കും; യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ സമയമില്ലെന്ന് അൻവർ

തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയുണ്ടാക്കി മത്സരിക്കും; യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ സമയമില്ലെന്ന് അൻവർ
തദ്ദേശ തെരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി ഒരു മുന്നണിയുണ്ടാക്കി മത്സരിക്കുമെന്ന് പിവി അൻവർ. തൃണമൂൽ കോൺഗ്രസ് മുന്നണിയെ നയിക്കും. യുഡിഎഫ് പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാനില്ല. തന്നോട് ആരും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അൻവർ പറഞ്ഞു യുഡിഎഫ് നേതാക്കളുടെ മാധ്യമങ്ങളിലെ പ്രതികരണങ്ങൾക്ക് മറുപടി പറയാനില്ല. തന്നെ കുറിച്ച് സിപിഎം ചർച്ച ചെയ്തതിൽ സന്തോഷം. എംകെ മുനീറും ഇടി മുഹമ്മദ് ബഷീറും തന്നെ കുറിച്ച് പറഞ്ഞ അഭിപ്രായം കേട്ടിട്ടില്ല. ദുരന്തത്തിൽ പിണറായി സർക്കാർ മുതലെടുപ്പ് നടത്തുകയാണ്. മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് നിർമിക്കുന്നത് ഊരാളുങ്കലാണ്. ഊരാളുങ്കലിന്റെ നടത്തിപ്പ് സിപിഎം നേതാക്കൾക്കാണ്. വൻ ഭൂമി മാഫിയ ഇതിന് പിന്നിലുണ്ടെന്നും അൻവർ ആരോപിച്ചു.

Tags

Share this story