2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ചുവരും, ഇത് യുഡിഎഫ് ആണ്: വിഡി സതീശൻ

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് പിന്നാലെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചങ്ക് കൊടുത്തും മുന്നണിയെ സ്‌നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യുഡിഎഫ് ജനഹൃദയം കവരും. ഇത് യുഡിഎഫ് ആണ്. ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയാണ്. 2026ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ചു വരുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു 2011ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ ധോണിയുടെയും 2022ൽ ഫുട്‌ബോൾ ലോകകപ്പ് നേടിയ മെസിയുടെയും ചിത്രം പങ്കുവെച്ചാണ് സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2016ൽ അൻവർ തട്ടിയെടുത്ത് ഇടതുപക്ഷത്തിന് നൽകിയ നിലമ്പൂർ എന്ന യുഡിഎഫ് കോട്ട 9 വർഷത്തിന് ശേഷം ആര്യാടൻ ഷൗക്കത്തിലൂടെ തിരിച്ചുപിടിച്ചിരിക്കുകയാണ്. 11,005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടന്റെ ജയം സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. യുഡിഎഫ് വോട്ടുകൾ നഷ്ടപ്പെട്ടോ എന്ന് പരിശോദിക്കും. അൻവർ ഇഫക്ട് നിലമ്പൂരിലുണ്ടായെന്നും സണ്ണി ജോസഫ് പറഞ്ഞു.

Tags

Share this story