ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
പാലക്കാട് ആലത്തൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം കല്ലിങ്കൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ നേഹയെയാണ്(24) മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി 12.30ന് കട്ടിലിൽ നിന്ന് താഴെ വീണുകിടക്കുന്ന നിലയിലാണ് നേഹയെ കണ്ടത്. രാത്രി 10 മണിയോടെയാണ് ഭർത്താവിനും രണ്ടര വയസ്സുള്ള മകൾക്കുമൊപ്പം നേഹ ഉറങ്ങാൻ കിടന്നത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടുണർന്നപ്പോഴാണ് നേഹയെ താഴെ വീണുകിടക്കുന്ന നിലയിൽ കണ്ടെന്ന് പ്രദീപ് പറയുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിയാണ് നേഹ.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ
