അമിത പ്രതിരോധത്തിലൂന്നി കേരളത്തിന്റെ ബാറ്റിംഗ്; സച്ചിന് അർധസെഞ്ച്വറി, 4 വിക്കറ്റുകൾ വീണു

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ ബാറ്റിംഗ് തുടരുന്ന കേരളത്തിന് നാല് വിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം 4ന് 157 റൺസ് എന്ന നിലയിലാണ്. അർധ സെഞ്ച്വറി നേടിയ നായകൻ സച്ചിൻ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനമാണ് ക്രീസിൽ
അമിത പ്രതിരോധത്തിലൂന്നിയാണ് കേരളം ബാറ്റിംഗ് തുടരുന്നത്. 70 ഓവർ പിന്നിടുമ്പോൾ നേടിയത് വെറും 157 റൺസ്. റൺറേറ്റ് 2.24 മാത്രം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിനായി നല്ല തുടക്കമാണ് ഓപണർമാർ നൽകിയത്. അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും ചേർന്ന് ഒന്നാം വിക്കറ്റിൽ 60 റൺസ് നേടി
എന്നാൽ 3 റൺസിനിടെ അക്ഷയ്നെയും രോഹനെയും നഷ്ടമായതോടെ കേരളം സമ്മർദത്തിലായി. ഇരുവരും 30 റൺസ് വീതമാണ് നേടിയത്. വരുൺ നായനാർ 10 റൺസെടുത്ത് പുറത്തായതോടെ കേരളം 3ന് 86 റൺസ് എന്ന നിലയിലേക്ക് വീണു. സ്കോർ 157ൽ നിൽക്കെ 30 റൺസെടുത്ത ജലജ് സക്സേനയെയും കേരളത്തിന് നഷ്ടപ്പെട്ടു.