Kerala

കേരളത്തിന്റെ ഏറ്റവും വലിയ നഷ്ടം; എംടിക്ക് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി

അന്തരിച്ച എംടി വാസുദേവൻ നായർക്ക് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ടെ എംടിയുടെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചത്. മന്ത്രിമാരായ എകെ ശശീന്ദ്രൻ, പിഎ മുഹമ്മദ് റിയാസ് എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മലയാളി സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിലെത്തിച്ച പ്രതിഭയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഇത് കേരളത്തിൽ സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്. നമ്മുടെ സംസ്‌കാരത്തെ വലിയ തോതിൽ ഉയർത്തിക്കാണിക്കാൻ എംടി ചെയ്ത സേവനം മറക്കാവുന്നതല്ല. വിവിധ മേഖലകളിലാണ് അദ്ദേഹത്തിന്റെ സർഗവാസന കഴിവ് തെളിയിച്ചിരുന്നത്. അദ്ദേഹം വിടപറഞ്ഞ ഘട്ടത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു

ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് എംടി വിടപറഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ്‌

Related Articles

Back to top button
error: Content is protected !!