National
കുട്ടിയെ തട്ടിക്കൊണ്ടു പോയി 5 ലക്ഷം ആവശ്യപ്പെട്ടു; അന്വേഷണത്തിനിടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ബംഗളൂരുവിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പ് കാണാതായ 13 വയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർഥി നിഷ്ചിത്തിന്റെ മൃതദേഹമാണ് കണ്ടത്. ബുധനാഴ്ച ട്യൂഷന് പോയി മടങ്ങി വരവെയാണ് കുട്ടിയെ കാണാതായത്.
കുട്ടിയെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ട്യൂഷൻ സെന്ററിൽ നിന്ന് കൃത്യ സമയത്ത് കുട്ടി മടങ്ങിയതായി സെന്റർ ഉടമ അറിയിച്ചു. തെരച്ചിലിനിടെ കുട്ടിയുടെ സൈക്കിൾ സമീപത്തെ പാർക്കിൽ നിന്ന് ലഭിച്ചിരുന്നു
ഇതിനിടെ അഞ്ച് ലക്ഷം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾക്ക് അജ്ഞാത വ്യക്തിയിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചു. പോലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്.