Kerala
പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേർ അറസ്റ്റിൽ
![](https://metrojournalonline.com/wp-content/uploads/2024/09/police-780x470.webp)
തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് പ്രതികളിൽ ഒരാളായ ശ്രീജിത്തിന്റെ പെൺസുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണ്.
ഇന്നലെയാണ് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത്. മംഗലപുരം ഇടവിളാകത്ത് കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പിടിച്ചു കൊണ്ടു പോകുകയായിരുന്നു. രാത്രി 7.45ഓടെയാണ് സംഭവം.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കുട്ടിയെ കണ്ടെത്തി. റബർ തോട്ടത്തിൽ കുട്ടിയെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. സംഘത്തിലെ രണ്ട് പേരെ ഇന്നലെ തന്നെ പോലീസ് പിടികൂടിയിരുന്നു.