Kerala
പൂജ ബമ്പർ: 12 കോടിയുടെ ഭാഗ്യവാൻ കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാർ

പൂജ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ച ഭാഗ്യവാനെ തിരിച്ചറിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനെയാണ് ഭാഗ്യം തേടിയെത്തിയത്. കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്നാണ് ദിനേശ് ലോട്ടറി എടുത്തത്. JC 325526 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്
ദിനേശ് കുമാർ സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ആളാണ്. നവംബർ 22ാം തീയതിയാണ് ദിനേശ് കുമാർ ലോട്ടറി എടുക്കുന്നത്. പത്ത് ടിക്കറ്റാണ് എടുത്തത്. കരുനാഗപ്പള്ളിയിൽ ഫാം ബിസിനസ് നടത്തുന്നയാളാണ് ദിനേശ് എന്നും ജയകുമാർ ലോട്ടറി സെന്ററിലുള്ളവർ പറഞ്ഞു
ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പമാണ് ദിനേശ് കുമാർ ലോട്ടറി സെന്ററിലെത്തിയത്. മാലയിട്ട് ബൊക്ക നൽകി പൊന്നാട അണിയിച്ചാണ് ദിനേശിനെ ലോട്ടറി സെന്ററിലുള്ളവർ സ്വീകരിച്ചത്.