മഴയത്ത് വഴിയറിയാതെ പൂച്ചക്കുട്ടി; വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി നായ: വീഡിയോ വൈറൽ

സഹജീവികളോട് പലപ്പോഴും ദയയും കാരുണ്യവും പ്രകടിപ്പിക്കാൻ മറന്നുപോകുന്ന ഈ കാലത്ത് മനുഷ്യന് മാതൃകയാവുകയാണ് മൃഗങ്ങൾ. ഒരു നായ പൂച്ചകുട്ടിയെ രക്ഷിക്കുന്ന ഹൃദയസ്പർശിയായ ഒരു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലക്ഷക്കണക്കിനാളുകൾ ആണ് ഈ വീഡിയോ കണ്ടതും പങ്കുവെച്ചതും.
മഴയത്ത് നനഞ്ഞ് നിൽക്കുന്ന പൂച്ചകുട്ടിയെ നായ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്നതാണ് വീഡിയോ. പൂച്ചകുട്ടിയെ നായ സ്പർശിക്കുന്നില്ല. പകരം ആംഗ്യങ്ങൾ കൊണ്ട് തന്നെ പിന്തുടർന്ന് വരാൻ പൂച്ചകുട്ടിയോട് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. വഴിതെറ്റി മഴയിൽ നിൽക്കുന്ന ചെറിയ പൂച്ചകുട്ടിയെ നായ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്ന ഹൃദയസ്പർശിയായായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്
https://x.com/AMAZlNGNATURE/status/1902947190663942283
നായയുടെ ശ്രദ്ധാപൂർവ്വമായ സമീപനമാണ് ഏറെ പ്രശംസിക്കപെടുന്നത്. നായ പൂച്ചക്കുട്ടിയെ കൂടെ വരാനായി നിർബന്ധിക്കുന്നില്ല. പകരം ആംഗ്യങ്ങളിലൂടെ ക്ഷമയോടെ തനിക്കൊപ്പം വരാൻ പൂച്ചകുട്ടിയെ പ്രോത്സാഹിപ്പിക്കുകയായണ് ചെയ്യുന്നത്. അതേസമയം, വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഇന്ന് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ദൃശ്യമാണിത്, മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ ദയ ഉണ്ടെന്ന് ചിലർ വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെട്ടു. ഇത് കണ്ടപ്പോൾ ഹൃദയം നിറഞ്ഞുവെന്നും മൃഗങ്ങൾ സ്നേഹത്തിന്റെയും കരുതലിന്റെയും അർത്ഥം നമ്മെ ശരിക്കും പഠിപ്പിക്കുന്നുവെന്നും മറ്റൊരാൾ പറഞ്ഞു. ഈ നായയെ പോലുള്ള കൂടുതൽ മനുഷ്യർ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും ഒരാൾ പറഞ്ഞു.