Kerala
കൊടകര കള്ളപ്പണ കേസ്: കുറ്റപത്രം ഉടൻ നൽകും, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ ഡി

കൊടകര കള്ളപ്പണ ഇടപാട് കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ നൽകുമെന്നും ഇ ഡി ഹൈക്കോടതിയിൽ. ഹൈക്കോടതിയുടെ ഹർജിയിൽ ഇ ഡിക്ക് മറുപടി നൽകാൻ മൂന്നാഴ്ച കോടതി സമയം അനുവദിച്ചു.
ഉപതിരഞ്ഞെടുപ്പുകാലത്ത് ബിജെപിയെ പിടിച്ചുലച്ച് മുൻ ബിജെപി ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് പ്രധാനപ്പെട്ട ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നുവെന്നും അതിനുമുൻപ് ബിജെപി ഓഫീസിൽ 9 കോടി രൂപ എത്തിച്ചുവെന്നുമായിരുന്നു തിരൂർ സതീഷ് പറഞ്ഞിരുന്നു
ഇതിന് പിന്നാലെയായിരുന്നു കേസിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് പുനരന്വേഷണം ആരംഭിക്കുന്നത്.മൊഴിയെടുപ്പിൽ നിർണായക തെളിവുകൾ അന്വേഷണസംഘത്തിന് നൽകിയതായും തിരൂർ സതീഷ് വ്യക്തമാക്കിയിരുന്നു.