Kerala
കൊല്ലം കുളത്തൂപ്പുഴയിലെ തീപിടിത്തത്തിൽ ദുരൂഹത; ബോധപൂർവം തീയിട്ടതെന്ന് സംശയം

കൊല്ലം കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത. ബോധപൂർവം തീയിട്ടതെന്നാണ് സംശയം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. 75 ഏക്കറിലധികം പ്രദേശത്ത് തീ പടർന്നതായാണ് വിലയിരുത്തൽ
ഈ പ്രദേശത്ത് 18,000 എണ്ണപ്പനകളുണ്ട്. പൂർണമായും കത്തിനശിച്ചവയുടെ കണക്കെടുപ്പ് ഇന്ന് നടക്കും. സംഭവം പുനലൂർ ആർഡിഒ അന്വേഷിക്കും. ഉടൻ റിപ്പോർട്ട് നൽകണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചിട്ടുണ്ട്
ഇന്നലെ വൈകുന്നേരമാണ് തീ പടർന്നുപിടിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുലർച്ചെയോടെ തീ നിയന്ത്രണവിധേയമാക്കി. ആരെങ്കിലും തീയിട്ടതാണോയെന്നതാണ് പ്രധാനമായും സംശയിക്കുന്നത്.