Kerala
ബേപ്പൂരിലെ ലോഡ്ജിൽ കൊല്ലം സ്വദേശിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് ബേപ്പൂർ ഹാർബർ റോഡ് ജംഗ്ഷനിലെ ലോഡ്ജിൽ കൊല്ലം സ്വദേശിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വലപ്പണിക്കാരനായ സോളമനെയാണ് മരിച്ച നിലയിൽ കണ്ടത്.
കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം. ബേപ്പൂർ ഹാർബറിന് സമീപത്തെ ത്രീസ്റ്റാർ ലോഡ്ജിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് സോളമനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്.
വിവരം അറിഞ്ഞ് ബേപ്പൂർ പോലീസ് സ്ഥലത്തെത്തി. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.