Kerala
കോട്ടയം മെഡിക്കൽ കോളേജിലെ അസി. പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി. പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൂബൈൽ ജെ കുന്നത്തൂർ(36)ആണ് മരിച്ചത്.
തലയോലപ്പറമ്പ് വെള്ളൂരിലെ വീട്ടിലാണ് ജൂബൈലിനെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു.
കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.