Kerala
കോഴിക്കോട്ടെ ആസിഡ് ആക്രമണം: പ്രശാന്ത് ആസിഡ് കൊണ്ടുവന്നത് ഫ്‌ളാസ്‌കിൽ, യുവതിയുടെ നില ഗുരുതരം

കോഴിക്കോട് ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ മുൻ ഭർത്താവ് ആസിഡാക്രമണം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാലുശ്ശേരി സ്വദേശി പ്രബിഷക്ക് നേരെയാണ് ആസിഡാക്രമണം നടന്നത്. യുവതിയുടെ മുഖത്തും പുറത്തും പൊള്ളലേറ്റിരുന്നു. യുവതി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
പ്രശാന്തിനെതിരെ യുവതിയുടെ കുടുംബം നിരവധി തവണ പോലീസിൽ പരാതി നൽകിയിരുന്നു. ഫ്‌ളാസ്‌കിൽ ആസിഡ് നിറച്ചാണ് പ്രശാന്ത് ആശുപത്രിയിൽ എത്തിയത്. സംസാരിക്കുന്നതിനിടെ ആസിഡ് മുഖത്ത് ഒഴിക്കുകയായിരുന്നു.
സംഭവത്തിൽ പ്രശാന്തിനെ പോലീസ് പിടികൂടിയിട്ടുണ്ട്. ലഹരിക്ക് അടിമയാണ് ഇയാൾ. ഇയാളുടെ മർദനത്തെ തുടർന്ന് പ്രബിഷുടെ കണ്ണിന്റെ കൃഷ്ണമണി തകർന്നിരുന്നു. ഇതിന്റെ ചികിത്സക്കായാണ് പ്രബിഷ ആശുപത്രിയിൽ വന്നത്.