Kerala

കോഴിക്കോട്ടെ തീപിടിത്തം: കാരണം കണ്ടെത്താൻ ഫയർ ഫോഴ്‌സിന്റെ പരിശോധന ഇന്ന്

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാരസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ കാരണം അറിയാൻ ഫയർഫോഴ്‌സ് ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട്ട് ഇന്ന് തന്നെ കലക്ടർക്ക് സമർപ്പിക്കും.

തീപിടിത്തം സംബന്ധിച്ച വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കണമെന്ന് ജില്ലാ കലക്ടർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയോടെയാണ് തീ പൂർണമായി അണച്ചത്. കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ് വ്യാപാര സ്ഥാപനം പ്രവർത്തിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. നഗരത്തിലെങ്ങും കറുത്ത പുക ഉയർന്നിരുന്നു. തീ പടർന്ന കെട്ടിടത്തിൽ നിന്ന് ഉടനെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായം ഉണ്ടായില്ല.

Related Articles

Back to top button
error: Content is protected !!