Kerala

എടപ്പാളിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 30ലധികം പേർക്ക് പരുക്ക്

മലപ്പുറം എടപ്പാൾ മാണൂരിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. രണ്ട് ബസുകളിലായുള്ള 30ലധികം യാത്രക്കാർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ 2.50നാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ ബസുകളുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി.

തൃശ്ശൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കാസർകോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നാലെ പോലീസ് സ്ഥലത്തെത്തി.

Related Articles

Back to top button
error: Content is protected !!