Kerala

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. മാവേലിക്കര ഡിപ്പോയിൽ നിന്ന് ഇന്നലെ മൂന്ന് മണിക്ക് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്

34 പേരാണ് ബസിലുണ്ടായിരുന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് അപകടം. ഏകദേശം 30 അടി താഴ്ചയിലാണ് ബസ് തങ്ങിനിൽക്കുന്നത്. മരങ്ങളിൽ തട്ടി നിന്നതിനാൽ ബസ് താഴ്ചയിലേക്ക് പോയിട്ടില്ല. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായി വിവരമുണ്ട്. ഇതിൽ 2 പേരുടെ നില ഗുരുതരമെന്നാണ് വിവരം

ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടുംവളവുകൾ നിറഞ്ഞ റോഡിന്റെ ഒരു ഭാഗം കൊക്കയാണ്. പീരുമേടിൽ നിന്നും മുണ്ടക്കയത്ത് നിന്നും ഫയർ ഫോഴ്‌സ് സംഘം അപകടസ്ഥലത്തേക്ക് എത്തുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!