Kerala

കണ്ണൂർ ഐടിഐയിൽ കെ എസ് യു-എസ്എഫ്‌ഐ സംഘർഷം, പോലീസ് ലാത്തി വീശി

കണ്ണൂർ തോട്ടട ഐടിഐയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് എഫ്‌ഐ-കെ എസ് യു സംഘർഷം. പ്രിൻസിപ്പലിനെ കാണാനെത്തിയ കെ എസ് യു അംഗങ്ങളെ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി

34 വർഷങ്ങൾക്ക് ശേഷം തോട്ടട ഐടിഐയിൽ കെ എസ് യു യൂണിറ്റ് രൂപീകരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പാണ് കൊടിമരം സ്ഥാപിച്ചത്. മണിക്കൂറുകൾക്കുള്ളിൽ എസ് എഫ് ഐ ഇത് പിഴുതു മാറ്റിയെന്ന് കെ എസ് യു ആരോപിക്കുന്നു.

കെ എസ് യു ജില്ലാ പ്രസിഡന്റ് അതുലും സംസ്ഥാന നേതാവായ ഫർഹാൻ മുണ്ടേരിയും അടക്കമുള്ള നേതാക്കൾ പ്രിൻസിപ്പലിനെ കണ്ട് പരാതി നൽകാൻ എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ഇവർ ക്യാമ്പസിനുള്ളിൽ കൊടിമരം സ്ഥാപിച്ചിരുന്നു. പോലീസിന്റെ നേതൃത്വത്തിലാണ് ഇവരെ പ്രിൻസിപ്പലിന്റെ റൂമിലേക്ക് കൊണ്ടുപോയത്

എന്നാൽ പോകുന്ന വഴി എസ് എഫ് ഐ പ്രവർത്തകർ ഇവരെ തടഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റതായാണ് വിവരം. സംഭവത്തെ തുടർന്ന് ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.

Related Articles

Back to top button
error: Content is protected !!