National

ബിജെപിയെ അഭിനന്ദിക്കുന്നു; ജനസേവനം തുടരുമെന്ന് അരവിന്ദ് കെജ്രിവാൾ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ. വീഡിയോ സന്ദേശത്തിലൂടെയാണ് കെജ്രിവാളിന്റെ പ്രതികരണം. ബിജെപിക്ക് അഭിനന്ദനം അറിയിക്കുകയും ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി അറിയിക്കുകയും ചെയ്തു.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സഫലീകരിക്കാൻ ബിജെപി തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തല വികസനം എന്നീ മേഖലകളിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നത് മാത്രമല്ല, ജനങ്ങൾക്കിടയിൽ നിന്ന് കൊണ്ട് ജനങ്ങളെ സേവിക്കുന്നത് തുടരുകയും ചെയ്യുമെന്ന് കെജ്രിവാൾ പറഞ്ഞു

അധികാരത്തിന് വേണ്ടിയല്ല ഞങ്ങൾ രാഷ്ട്രീയത്തിലിറങ്ങിയത്. ജനങ്ങളെ സേവിക്കുന്നതിനുള്ള മാർഗമായാണ് രാഷ്ട്രീയത്തെ കണ്ടിട്ടുള്ളത്. അത് ഞങ്ങൾ തുടരുകയും ചെയ്യും. എഎപിക്ക് വേണ്ടി ഈ സുപ്രധാനമായ തെരഞ്ഞെടുപ്പിൽ കഠിനമായി അധ്വാനിക്കുകയും പോരാടുകയും ചെയ്ത പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നു.

Related Articles

Back to top button
error: Content is protected !!