Kerala

കുംഭമേള അപകടം: പൊതുതാത്പര്യ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി; ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം

മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവം നിർഭാഗ്യകരമെന്ന് സുപ്രീം കോടതി. വിഷയത്തിൽ യുപി അധികൃതർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. ഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചു

ഇതൊരു നിർഭാഗ്യകരമായ സംഭവമാണ്. ആശങ്കാ ജനകവുമാണ്. നിങ്ങൾ ഹൈക്കോടതിയിലേക്ക് പോകൂവെന്നും കോടതി പറഞ്ഞു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നയപരമായ ഇടപെടലുകൾ വേണമെന്നാണ് ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ബെഞ്ചിനെ അറിയിച്ചിരുന്നു. സമാനമായ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ രണ്ട് സാഹചര്യങ്ങളും പരിഗണിച്ചാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിം കോടതി നിർദേശിച്ചത്.

Related Articles

Back to top button
error: Content is protected !!