Kerala

എംടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; ഹൃദയസ്തംഭനമുണ്ടായതായി മെഡിക്കൽ ബുള്ളറ്റിൻ

വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. അദ്ദേഹത്തിന് ഹൃദയസ്തംഭനമുണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുകയാണ്. ശ്വാസതടസ്സത്തെ തുടർന്നാമ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചത്.

ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്റെ മറ്റ് അവയവങ്ങളുടെ പ്രവർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു. ഒരു മാസത്തിനിടെ പലതവണയായി എംടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

കഴിഞ്ഞ അഞ്ച് ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ് എംടി വാസുദേവൻ നായർ. ഇന്നലെ രാത്രിയോടെ രക്തസമ്മർദത്തിലടക്കം കാര്യമായ വ്യതിയാനമുണ്ടാകുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!