Kerala
കുറ്റിപ്പുറത്ത് നഴ്‌സായ യുവതി ആത്മഹത്യ ചെയ്ത സംഭവം; ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

മലപ്പുറം കുറ്റിപ്പുറത്ത് നഴ്‌സ് ജീവനൊടുക്കിയ സംഭവത്തിൽ ആശുപത്രിയിലെ മുൻ ജനറൽ മാനേജർ അറസ്റ്റിൽ. അമാന ആശുപത്രിയിലെ മുൻ ജനറൽ മാനേജർ എൻ അബ്ദുറഹ്മാനാണ് അറസ്റ്റിലായത്. നഴ്‌സായിരുന്ന അമീന(20) ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി
അബ്ദുറഹ്മാൻ മാനസികമായി പീഡിപ്പിച്ചതാണ് അമീനയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഒപ്പം ജോലി ചെയ്തവർ ആരോപിച്ചിരുന്നു. ആരോപണമുയർന്നതിന് പിന്നാലെ ഇയാളെ ആശുപത്രി അധികൃതർ പിരിച്ചുവിട്ടു
കോതമംഗലം സ്വദേശിയായ അമീന അമിതമായി ഗുളികകൾ കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അബോധാവസ്ഥയിലായ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല