GulfKuwait

പരിശീലനത്തിനിടെ രണ്ട് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതില്‍ തേങ്ങി കുവൈത്ത്

കുവൈറ്റ് സിറ്റി: ബുധനാഴ്ച നടന്ന പരിശീലന പരിപാടിക്കിടയില്‍ രാജ്യത്തിന് രണ്ട് പട്ടാളക്കാരെ നഷ്ടമായതില്‍ തേങ്ങി കുവൈറ്റ്. കുവൈറ്റ് ലാന്‍ഡ് ഫോഴ്‌സിലെ പട്ടാളക്കാരായ ഫസ്റ്റ് സര്‍ജന്റ് അഹമ്മദ് ഫര്‍ഹാന്‍ ഹരത്തും സര്‍ജന്റ് അസിസ്റ്റന്റ് ആയ സലേഹുമാണ് ഇന്നലെ വൈകീട്ട് നടന്ന നൈറ്റ് ഷൂട്ടിംഗ് പരിശീലനത്തിനിടെ ദാരുണമായി മരിച്ചതെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

പട്ടാളക്കാരുടെ ദാരുണമായ മരണത്തില്‍ കുവൈത്ത് പ്രതിരോധ മന്ത്രാലയവും സായുധസേനയും പൗരന്മാരും എല്ലാം തേങ്ങുകയാണെന്ന് മന്ത്രി അബ്ദുല്ല അല്‍ അലി വ്യക്തമാക്കി. കൊല്ലപ്പെട്ട സൈനികരോട് പ്രതിരോധ മന്ത്രാലയം അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇരുവര്‍ക്കും നാളെ സ്വര്‍ഗ്ഗത്തില്‍ ഒത്തുചേരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും പ്രതിരോധമന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!