
കുവൈത്ത് സിറ്റി: അറ്റകുറ്റപണികളുടെ ഭാഗമായി ഫോര്‍ത്ത് റിംഗ് റോഡിലെ സെക്കന്‍ഡറി എക്‌സിറ്റ് അടച്ചിടുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹുസൈന്‍ അലി അല്‍ റൂമി റോഡ് മുതലുള്ള ഹവാലി മേഖലയിലെ ഭാഗമാണ് അടച്ചിടുക. സാല്‍മിയയില്‍നിന്നും ഷുവയ്ഖ് മേഖലയിലേക്കുള്ള ഭാഗത്തെയാണ് റോഡ് അടക്കുന്നത് ബാധിക്കുക.
കുവൈറ്റ് സിറ്റിയെ മൊറോക്കോ എക്‌സ്പ്രസ്‌വേയുമായി ബന്ധിപ്പിക്കുന്ന വഴിയാണിത്. ഫോര്‍ത്ത് റിങ് റോഡ് ഉപയോഗിക്കുന്നവര്‍ പകരം പാതകളായ അല്‍ ഫാഹാഹീല്‍ എക്‌സ്പ്രസ്‌വേ, കിങ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡ്(റിയാദ് സ്ട്രീറ്റ്), ഡമാസ്‌കസ് സ്ട്രീറ്റ്, ബാഗ്ദാദ് സ്ട്രീറ്റ്(ശൈഖ്് അബ്ദുള്ള അല്‍ സലീം റൗണ്ട് എബൗട്ട്) എന്നിവ ഉപയോഗിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.