Kuwait
കുവൈറ്റ് പൗരന്മാര്‍ക്ക് വിസയില്ലാതെ 99 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം
കുവൈറ്റ് സിറ്റി: രാജ്യാന്തര റാങ്കിങ്ങില്‍ കുവൈറ്റ് പാസ്‌പോര്‍ട്ടിന് 50ാം സ്ഥാനം. ഇതോടെ ലോകത്തെ 99 രാജ്യങ്ങളില്‍ കുവൈറ്റ പൗരന്മാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശനം നടത്താന്‍ സാധിക്കും. ഹെന്‍ലി ഗ്ലോബല്‍ മൊബിലിറ്റി ഇന്റെക്‌സ് 2025ല്‍ ആണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം റാങ്കിങ്ങില്‍ 55ാം സ്ഥാനത്തായിരുന്നു കുവൈറ്റ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വര്‍ധിച്ച പാസ്‌പോര്‍ട്ടിന്റെ ശക്തിയാണ് ഇത്രയും രാജ്യങ്ങളില്‍ വിസയോ, വിസ ഓണ്‍ അറൈവലോ ഇല്ലാതെ സഞ്ചരിക്കാന്‍ ഇടയാക്കുന്നതെന്നതെന്നു അധികൃതര്‍ വ്യക്തമാക്കി.