
കുവൈത്ത് സിറ്റി: കുവൈത്ത് പോലീസിന്റെ 47ാമത് ഓഫീസര്‍മാരുടെ ബിരുദ ദാന ചടങ്ങില്‍ കുവൈത്ത് അമീര്‍ മിശാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ പങ്കെടുത്തു. ഇന്നലെയാണ് സാദ് അല്‍ അബ്ദുല്ല അകാദമി ഫോര്‍ സെക്യൂരിറ്റി സയന്‍സില്‍ നടന്ന ചടങ്ങില്‍ കുവൈത്ത് സര്‍വ സൈന്യാധിപനും പോലീസ് അക്കാദമിയുടെ രക്ഷാധികാരിയുമായ ഭരണാധികാരി പങ്കെടുത്തത്.
കുവൈറ്റ് കിരീടാവകാശി ശൈഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബ, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അല്‍ അഹമ്മദ് അല്‍ സബ, സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പ്രസിഡന്റും പരമോന്നത കോടതി ജഡ്ജിയുമായ ഡോ. ആദില്‍ ബുറേസലി തുടങ്ങിയവരും പങ്കെടുത്തു.