National
ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം മമത ബാനർജിയെ ഏൽപ്പിക്കണമെന്ന് ലാലു പ്രസാദ് യാദവ്

ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം മമത ബാനർജിയെ ഏൽപ്പിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും ലാലു പ്രസാദ് യാദവ് പട്‌നയിൽ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ എൻസിപി നേതാവ് ശരദ് പവാറും മമത ബാനർജിക്ക് പിന്തുണ അറിയിച്ചിരുന്നു
കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ മമത ബാനർജി താത്പര്യമറിയിച്ചിരുന്നു. എന്നാൽ മമതയുടെ പരാമർശത്തിനെതിരെ സിപിഐ ദേശീയ സെക്രട്ടറി ഡി രാജ രംഗത്തുവന്നു.
മമതയുടെ നീക്കം ഇന്ത്യ സഖ്യത്തെ തകർത്ത് ബിജെപിയെ സഹായിക്കാനാണെന്ന് ഡി രാജ പറഞ്ഞു. സീറ്റ് വിഭജനത്തിൽ കോൺഗ്രസ് സഖ്യകക്ഷികളെ തഴഞ്ഞെന്നും ഡി രാജ ആരോപിച്ചു.