National

മൻമോഹൻ സിംഗ് സ്മാരകത്തിന് സ്ഥലം നൽകും; വിവാദങ്ങൾ അനാവശ്യമെന്ന് കേന്ദ്രം

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മാരകത്തിന് സ്ഥലം വിട്ടുനൽകാത്തതിൽ വിവാദം പുകയുന്നതിനിടെ മറുപടിയുമായി കേന്ദ്രസർക്കാർ. മൻമോഹൻ സിംഗ് സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ച ശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികൾ ഉള്ളതിനാലാണ് ഇപ്പോൾ യമുനാ തീരത്തുള്ള നിഗംബോധ് ഘട്ടിൽ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിച്ചതെന്നും കേന്ദ്രം അറിയിച്ചു

ഇപ്പോൾ ഉയരുന്നത് അനാവശ്യവിവാദമാണ്. സ്മാരകൾക്ക് സ്ഥലം നൽകിയേണ്ടതില്ലെന്ന് തീരുമാനിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണെന്നും കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഡൽഹിയിലെ ഔദ്യോഗിക വസതിയിലുള്ള മൻമോഹൻ സിംഗിന്റെ മൃതദേഹം രാവിലെ എട്ട് മണിക്ക് എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും

ഒൻപതര വരെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പൊതുജനങ്ങളും അന്തിമോപചാരം അർപ്പിക്കും. ഒൻപതരയോടെ വിലാപയാത്രയായി മൃതദേഹം നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. പൂർണ ഔദ്യോഗിക ബഹുമതികളോടെ 11.45നാണ് സംസ്‌കാരം

Related Articles

Back to top button
error: Content is protected !!