ലാസ് വേഗാസ് ഭീകരാക്രമണം: യുഎഇ അപലപിച്ചു
അബുദാബി: ന്യൂ ഓര്‍ലീന്‍സിലും ലാസ് വേഗാസിലും നടന്ന ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുതുവര്‍ഷ ദിനത്തിലാണ് ലാസ് വേഗാസിലും ന്യൂ ഓര്‍ലീന്‍സിലും ആക്രമണമുണ്ടായത്. ന്യൂ ഓര്‍ലീന്‍സില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ഒരാള്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. 15 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
യുഎസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ ലാസ് വേഗാസിലെ ഹോട്ടലിന് സമീപം ടെസ് ല സൈബര്‍ ട്രക്ക് പെട്ടിത്തെറിച്ച് ഒരാള്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ന്യൂ ഓര്‍ലീന്‍സിലെ ഭീകരാക്രമണത്തിന് അല്‍പനേരം കഴിഞ്ഞായിരുന്നു യുഎസിനെ നടുക്കിയ രണ്ടാമത്തെ ആക്രമണം. ഇത്തരം ആക്രമണങ്ങള്‍ കുറ്റകൃത്യമായേ കണക്കാക്കൂവെന്നും എല്ലാതരം ആക്രമണങ്ങളെയും രാജ്യം തള്ളിപ്പറയുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.