Sports
കഴിഞ്ഞ വർഷം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഇന്ത്യയിൽ പിടിയിലായത് 134 താരങ്ങൾ

കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടികൂടിയത് 134 താരങ്ങളെന്ന് കണക്കുകൾ. പിടികൂടിയവരിൽ എട്ട് പേർ മൈനർ താരങ്ങളാണ്. പട്ടികയിൽ രണ്ട് മലയാളികളുമുണ്ട്. ഇതാദ്യമായാണ് ഇത്രയും താരങ്ങൾ ഉത്തേജക മരുന്ന് കെണിയിൽ പെടുന്നത്.
അത്‌ലറ്റിക്‌സ് താരങ്ങളാണ് നാഡയുടെ പരിശോധനയിൽ കുടുങ്ങിയവരിൽ ഏറെയും. 41 അത്‌ലറ്റിക്‌സ് താരങ്ങൾ കഴിഞ്ഞ വർഷം പിടിക്കപ്പെട്ടു. ഇതിൽ എട്ട് മൈനർ താരങ്ങളുമുണ്ട്. സസ്‌പെൻഷൻ ലഭിച്ച 134 പേരിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവടക്കം രണ്ട് പേർ മലയാളികളാണ്.
വെയ്റ്റ്‌ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ്, ഗുസ്തി ഇനങ്ങളിലാണ് പിന്നീടുള്ള താരങ്ങൾ. വുഷു, നീന്തൽ, ബോക്‌സിംഗ്, കിക്ക് ബോക്‌സിംഗ്, കബഡി, ഹാൻഡ് ബോൾ, ജൂഡോ, സൈക്ലിംഗ്, ബാസ്‌ക്റ്റ് ബോൾ താരങ്ങളും പിടിക്കപ്പെട്ടവരിലുണ്ട്. ആറ് മാസം മുതൽ നാല് വർഷം വരെയാണ് ഇവർക്ക് വിലക്കേർപ്പെടുത്തിയത്.